ഫ്രാങ്ക്ഫര്‍ട്ടില്‍ അഞ്ചാമത് എക്യൂമെനിക്കല്‍ കരോള്‍ സന്ധ്യ നവംബര്‍ 29~ന്; അഭിവന്ദ്യ ജോഷി പൊട്ടക്കല്‍ ബിഷപ്പ് മുഖ്യാതിഥി

News Photo 1 - Germany - Otta Nottathil - ecumenical_carol_evening_frankfurt_Nov_29_2026_Germany
ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മ്മനിയിലെ ൈ്രകസ്തവ വിശ്വാസ സമൂഹങ്ങളുടെ ഐക്യവും ക്രിസ്മസ് സന്ദേശവും പങ്കുവെച്ചുകൊണ്ട് സംഘടിപ്പിക്കുന്ന അഞ്ചാമത് എക്യൂമെനിക്കല്‍ കരോള്‍ ഈവനിംഗ് (5th Ecumenical Carol Evening) നവംബര്‍ 29~ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കും. ""അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വവും ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനവും'' (ലൂക്കാ 2:14) എന്ന വിശുദ്ധ വേദഭാഗത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ഈ വര്‍ഷത്തെ കരോള്‍ സന്ധ്യ ഒരുക്കുന്നത്.

തീയതിയും സമയവും: 2026 നവംബര്‍ 29~ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പരിപാടികള്‍ ആരംഭിക്കും.
വേദി: ഫ്രാങ്ക്ഫര്‍ട്ടിലെ ഹെര്‍സ് ജീസസ് കിര്‍ഷെ (Herz Jesus Kirche, Eckenheimer Landstra�e 326, 60435 Frankfurt am Main).

മുഖ്യാതിഥി: മെയ്ന്‍സ് രൂപത സഹായമെത്രാന്‍ (Auxiliary Bishop, Diocese of Mainz) അഭിവന്ദ്യ ജോഷി പൊട്ടക്കല്‍ ഒ.കാം (His Excellency Joshy Pottackal O.Carm).
സംഘാടകര്‍ (Hosted By): സീറോ മലബാര്‍ കത്തോലിക്കാ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ, മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍ ജര്‍മ്മനി, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ എന്നിവ സംയുക്തമായാണ് കരോള്‍ സന്ധ്യ സംഘടിപ്പിക്കുന്നത്.

നേതൃത്വവും ബന്ധപ്പെടാനുള്ള വിവരങ്ങളും:

പരിപാടിയുടെ ചീഫ് കോര്‍ഡിനേറ്ററായി ഫാ. സന്തോഷ് തോമസ് ( +49 176 8038 3083) പ്രവര്‍ത്തിക്കുന്നു. കൂടാതെ ഫാ. രോഹിത് സ്കറിയ ജോര്‍ജ്ജ് (+49 176 6199 7521), ഫാ. എല്‍ജോ അവറാച്ചന്‍ (+49 155 1063 2709), ഫാ. ജോബി കുന്നത്ത് (+49 157 3546 1964), റവ. തോമസ് ജോസഫ് (+49 151 6166 2778) എന്നിവരും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് @ECUMENICAL_FRANKFURT എന്ന ഇന്‍സ്ററാഗ്രാം പേജിലൂടെയും ബന്ധപ്പെടുക.
വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും ഈ ക്രിസ്മസ് സന്ധ്യയിലേക്ക് ജര്‍മ്മനിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
- dated 27 Nov 2026

Comments:

Keywords: Germany - Otta Nottathil - ecumenical_carol_evening_frankfurt_Nov_29_2026_Germany Germany - Otta Nottathil - ecumenical_carol_evening_frankfurt_Nov_29_2026_Germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ente_parel_mathave_new_christian_devotional_album_for_parel_palli_Marth_Mariam_Basilica_Nov_21_2026
ജര്‍മനി മാലാഖമാരുടെ പാട്ടില്‍ വിരിയുന്ന പ്രാര്‍ത്ഥന ; ചങ്ങനാശേരി പാറേല്‍ മര്‍ത്തമറിയം ബസിലിക്കയുടെ കൂദാശാ കര്‍മ്മത്തോടനുബന്ധിച്ച് 'എന്റെ പാറേല്‍ മാതാവേ' ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുന്നു
strom_gas_price_hike_germany_2027_Nov_27_2026
ജര്‍മനി ജര്‍മ്മനിയില്‍ വൈദ്യുതി, ഗ്യാസ് നിരക്കുകള്‍ കുത്തനെ ഉയരുന്നു; നൂറുകണക്കിന് കമ്പനികള്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു; ഉപഭോക്താക്കള്‍ക്ക് പണം ലാഭിക്കാന്‍ എന്തുചെയ്യാം?
digital_driving_licence_germany_on_middle_december_2026_nov_27_2026
ജര്‍മനി ജര്‍മ്മനിയിലെ ഡിജിറ്റല്‍ ഡ്റൈവിംഗ് ലൈസന്‍സ് വൈകുന്നു; ഡിസംബര്‍ പകുതിയോടെ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രാലയം
black_ice_beyern_traffic_still_stand_accidents_Nov_27_2026
ജര്‍മനി ബവേറിയയില്‍ കനത്ത മഞ്ഞുവീഴ്ചയും ബ്ളാക്ക് ഐസും; നിരത്തുകളില്‍ നൂറുകണക്കിന് അപകടങ്ങള്‍, ഗതാഗതം സ്തംഭിച്ചു
MCYM_Germany_Amigos_youth_annual_gathering_Manheim_Nov_27_28_2026
ജര്‍മനി മലങ്കര കത്തോലിക്കാ യൂത്ത് മൂവ്മെന്റ് (MCYM) ജര്‍മ്മനി 'അമിഗോസ്~2026' യുവജന സംഗമം നവംബര്‍ 27, 28 തീയതികളില്‍ ഹൈഡല്‍ബര്‍ഗ്, മാന്‍ഹൈമില്‍
haus_renovation_germany_govt_grant_cuts_for_home_owners_Nov_26_2027
ജര്‍മനി വീട് പുതുക്കിപ്പണിയുന്നവര്‍ക്ക് കനത്ത തിരിച്ചടി; 2027 മുതല്‍ നികുതിയിളവില്‍ 10,000 യൂറോ വരെ കുറവ് വരുത്താന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ നീക്കം